Month: ഒക്ടോബർ 2023

വീണ്ടുവിചാരമില്ലാതെ അപകടത്തിലേക്ക്

1892-ൽ, കോളറ ബാധിച്ച ഒരു താമസക്കാരൻ അബദ്ധവശാൽ എൽബെ നദിയിലൂടെ ജർമ്മനിയിലെ മുഴുവൻ ജലവിതരണ കേന്ദ്രമായ ഹാംബർഗിലേക്ക് രോഗം പകർന്നു. ആഴ്ചകൾക്കുള്ളിൽ പതിനായിരം പൗരന്മാർ മരിച്ചു. അതിന് എട്ട് വർഷം മുമ്പ്, ജർമ്മൻ മൈക്രോബയോളജിസ്റ്റ് റോബർട്ട് കോച്ച് ഒരു കണ്ടുപിടിത്തം നടത്തി: കോളറ ജലത്തീലൂടെയാണ് പകരുന്നത്. കോച്ചിന്റെ വെളിപ്പെടുത്തൽ വലിയ യൂറോപ്യൻ നഗരങ്ങളിലെ ഉദ്യോഗസ്ഥരെ അവരുടെ വെള്ളം സുരക്ഷിതമാക്കുന്നതിനായി ഫിൽട്ടറേഷൻ സംവിധാനം ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. എന്നിരുന്നാലും, ഹാംബർഗ് അധികൃതർ ഒന്നും ചെയ്തില്ല. ചെലവുകൾ ഉദ്ധരിച്ചും ശാസത്രീയ കണ്ടുപിടുത്തത്തിൽ സംശയം ആരോപിച്ചും - അവരുടെ നഗരം ദുരന്തത്തിലേക്ക് നീങ്ങുമ്പോൾ - വ്യക്തമായ മുന്നറിയിപ്പുകളെ അവർ അവഗണിച്ചു.

പ്രശ്‌നങ്ങൾ കണ്ടിട്ടും പ്രവർത്തിക്കാൻ വിസമ്മതിക്കുന്ന നമ്മെക്കുറിച്ച് സദൃശവാക്യങ്ങളുടെ പുസ്തകത്തിന് ധാരാളം കാര്യങ്ങൾ പറയാനുണ്ട്. “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” (27:12). അപകടം മുന്നിൽ കാണാൻ ദൈവം നമ്മെ സഹായിക്കുമ്പോൾ, അപകടത്തെ നേരിടാൻ നടപടിയെടുക്കുന്നത് സാമാന്യബുദ്ധിയാണ്. ഞങ്ങൾ ബുദ്ധിപൂർവ്വം ഗതി മാറ്റുന്നു. അല്ലെങ്കിൽ അവൻ നൽകുന്ന ഉചിതമായ മുൻകരുതലുകളുമായി നാം സ്വയം തയ്യാറാകുന്നു. നാം എന്തെങ്കിലും ചെയ്യുന്നു. ഒന്നും ചെയ്യാതിരിക്കുക എന്നത് കേവല ഭ്രാന്താണ്. എന്നിരുന്നാലും, മുന്നറിയിപ്പ് അടയാളങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ നാമെല്ലാം പരാജയപ്പെടാം, ദുരന്തത്തിലേക്ക് സ്വയം നടന്നടുക്കാം. “അല്പബുദ്ധികളോ നേരെ ചെല്ലുകയും അനന്തരഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു” (വാ. 12 NLT).

തിരുവെഴുത്തുകളിലും യേശുവിന്റെ ജീവിതത്തിലും, ദൈവം നമുക്ക് പിന്തുടരേണ്ട പാത കാണിച്ചുതരുകയും നാം തീർച്ചയായും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. നമ്മൾ വിഡ്ഢികളാണെങ്കിൽ, നമ്മൾ അപകടത്തിലേക്ക് തെന്നു തലവയ്ക്കും. പകരം, അവന്റെ കൃപയാൽ അവൻ നമ്മെ നയിക്കുന്നതുപോലെ, നമുക്ക് അവന്റെ ജ്ഞാനം ശ്രദ്ധിക്കുകയും ഗതി മാറ്റുകയും ചെയ്യാം.

ക്രിസ്തു, നമ്മുടെ സത്യ വെളിച്ചം

“വെളിച്ചത്തിലേക്ക് പോകൂ!” അടുത്തിടെ ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒരു വലിയ നഗരത്തിലെ ആശുപത്രിയിൽ നിന്ന് പുറത്തുകടക്കാൻ ഞങ്ങൾ പാടുപെടുമ്പോൾ എന്റെ ഭർത്താവ് ഉപദേശിച്ചത് അതാണ്. ഞങ്ങൾ ഒരു സുഹൃത്തിനെ സന്ദർശിച്ചശേഷം ഞങ്ങൾ ഒരു എലിവേറ്ററിൽ നിന്ന് പുറത്തുകടന്നപ്പോൾ, വാരാന്ത്യമായതിൽ പുറത്തേക്കുള്ള വാതിൽ ചൂണ്ടിക്കാണിക്കാൻ ആരെയും കണ്ടില്ല. പാതിവെളിച്ചമുള്ള ഇടനാഴികളിൽ ഞങ്ങൾ ചുറ്റിക്കറങ്ങി, ഒടുവിൽ ഞങ്ങളുടെ ആശയക്കുഴപ്പം കണ്ട ഒരാൾ പറഞ്ഞു ''ഈ ഇടനാഴികളെല്ലാം ഒരുപോലെയാണ്,'' “എന്നാൽ എക്‌സിറ്റ് ഈ വഴിയാണ്” അദ്ദേഹം തുടർന്നു.അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച്, ഞങ്ങൾ പുറത്തേക്കുള്ള വാതിലുകൾ കണ്ടെത്തി-തീർച്ചയായും, അത് ശോഭയുള്ള സൂര്യപ്രകാശത്തിലേക്ക് നയിക്കുന്നതായിരുന്നു.

ആശയക്കുഴപ്പത്തിലായ, നഷ്ടപ്പെട്ട അവിശ്വാസികളെ അവരുടെ ആത്മീയ അന്ധകാരത്തിൽ നിന്ന് തന്നെ അനുഗമിക്കാൻ യേശു ക്ഷണിച്ചു. ''ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും'' (യോഹന്നാൻ 8:12). അവന്റെ വെളിച്ചത്തിൽ, ഇടർച്ചകൾ, പാപം, അന്ധകാര മേഖലകൾ എന്നിവ നമുക്ക് കാണാൻ കഴിയും. അവൻ നമ്മുടെ ഹൃദയങ്ങളിലേക്കും നമ്മുടെ പാതയിലേക്കും തന്റെ വെളിച്ചം പ്രകാശിപ്പിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ നിന്ന് അത്തരം അന്ധകാരത്തെ നീക്കം ചെയ്യാൻ നാം അവനെ അനുവദിക്കുന്നു. യിസ്രായേല്യരെ മരുഭൂമിയിലൂടെ നയിച്ച അഗ്‌നിസ്തംഭം പോലെ, ക്രിസ്തുവിന്റെ വെളിച്ചം നമുക്ക് ദൈവത്തിന്റെ സാന്നിധ്യവും സംരക്ഷണവും മാർഗ്ഗനിർദ്ദേശവും നൽകുന്നു.

യോഹന്നാൻ വിശദീകരിച്ചതുപോലെ, യേശു “സത്യ വെളിച്ചം” (യോഹന്നാൻ 1:9) “ഇരുളോ അതിനെ പിടിച്ചടക്കിയില്ല” (വാ. 5). ജീവിതത്തിലൂടെ അലഞ്ഞുതിരിയുന്നതിനുപകരം, അവൻ വഴി പ്രകാശിപ്പിക്കുമ്പോൾ നമുക്ക് മാർഗ്ഗനിർദ്ദേശത്തിനായി അവനെ അന്വേഷിക്കാം.

ഉദ്യാനത്തിൽ

ക്യാമ്പിംഗ്, മീൻപിടുത്തം, മലകയറ്റം എന്നിവ ആസ്വദിച്ച് ദൈവിക സൃഷ്ടിയിൽ വെളിയിൽ കഴിയുന്നത് എന്റെ പിതാവിന്് ഇഷ്ടമായിരുന്നു. തന്റെ മുറ്റത്തും പൂന്തോട്ടത്തിലും ജോലി ചെയ്യുന്നതും അദ്ദേഹം ആസ്വദിച്ചു. എന്നാൽ ഇതിന് വളരെയധികം ജോലി വേണ്ടിവന്നു! അദ്ദേഹം മണിക്കൂറുകളോളം ചെടി കോതിയും, കിളച്ചും, വിത്തുകളും ചെടികളും നട്ടുപിടിപ്പിച്ചും, കള പറിച്ചും, പുൽത്തകിടി വെട്ടിയും, മുറ്റവും പൂന്തോട്ടവും നനച്ചും സമയം ചെലവഴിച്ചു. അതിന്റെ ഫലം വിലമതിക്കത്തക്കതായിരുന്നു - ഒരു ലാൻഡ്‌സ്‌കേപ്പ് ചെയ്ത പുൽത്തകിടി, രുചിയുള്ള തക്കാളി, മനോഹരമായ സമാധാന റോസാപ്പൂക്കൾ. എല്ലാ വർഷവും അദ്ദേഹം റോസാച്ചെടി നിലത്തോട് ചേർന്ന് വെട്ടിമാറ്റുന്നു, ഓരോ വർഷവും അവ വീണ്ടും വളർന്നു - ഇന്ദ്രിയങ്ങളെ അവയുടെ സൌരഭ്യവും സൌന്ദര്യവും കൊണ്ട് നിറച്ചു.

ആദാമും ഹവ്വായും ജീവിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ദൈവത്തോടൊപ്പം നടക്കുകയും ചെയ്ത ഏദെൻ തോട്ടത്തെക്കുറിച്ച് ഉല്പത്തിയിൽ നാം വായിക്കുന്നു. അവിടെ, ദൈവം “കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു” (ഉല്പത്തി 2:9). പൂർണ്ണമായ പൂന്തോട്ടത്തിൽ മനോഹരവും മധുരമുള്ളതുമായ പൂക്കളും ഫലങ്ങളും ഉൾപ്പെടുന്നുവെന്ന് ഞാൻ സങ്കൽപ്പിക്കുന്നു-ഒരുപക്ഷേ മുള്ളുകളില്ലാത്ത റോസാപ്പൂക്കൾ പോലും!

ദൈവത്തിനെതിരായ ആദാമിന്റെയും ഹവ്വായുടെയും മത്സരത്തിനു ശേഷം, അവർ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു, ഇനി അവർ അവരുടെ സ്വന്തം തോട്ടങ്ങൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ട്, അതായത് കഠിനമായ നിലം കിളയ്ക്കുക, മുള്ളുകളോട് പോരാടുക, മറ്റ് വെല്ലുവിളികൾ നേരിടുക (3:17-19, 23-24). എന്നിട്ടും ദൈവം അവർക്കുവേണ്ടി കരുതുന്നത് തുടർന്നു (വാ. 21). നമ്മെ തന്നിലേക്ക് ആകർഷിക്കാൻ സൃഷ്ടിയുടെ സൗന്ദര്യമില്ലാതെ അവൻ മനുഷ്യരാശിയെ ഉപേക്ഷിച്ചില്ല (റോമർ 1:20). പൂന്തോട്ടത്തിലെ പൂക്കൾ, ദൈവത്തിന്റെ തുടർച്ചയായ സ്‌നേഹത്തെയും നവീകരിക്കപ്പെട്ട ഒരു സൃഷ്ടിയെക്കുറിച്ചുള്ള വാഗ്ദാനത്തെയും കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു-പ്രത്യാശയുടെയും ആശ്വാസത്തിന്റെയും പ്രതീകങ്ങൾ എന്ന നിലയിൽ!

പട്ടികയിൽ ഒന്നാമത്

ഒരു ട്രാക്ക് മീറ്റ് പോലെയാണ് പ്രഭാതം ആരംഭിച്ചത്. ദിവസത്തിലെ നിരവധി ജോലിത്തിരക്കുകളുടെ പല്ലുകൾക്കിടയിലേക്ക് ഞാൻ കിടക്കയിൽ നിന്ന് എടുത്തു ചാടി. കുട്ടികളെ സ്‌കൂളിൽ എത്തിക്കുക. ചെക്ക്. ജോലിയിൽ പ്രവേശിക്കുക. ചെക്ക്. വ്യക്തിപരവും തൊഴിൽപരവുമായ ജോലികൾ ഇടയ്ക്കിടെ ചേർത്തുകൊണ്ട് ഞാൻ എന്റെ “ചെയ്യേണ്ടവയുടെ” ലിസ്റ്റ് എഴുതാൻ ശ്രമം നടത്തി:

“. . . 13. ലേഖനം എഡിറ്റ് ചെയ്യുക. 14. ഓഫീസ് വൃത്തിയാക്കുക. 15. സ്ട്രാറ്റജിക് ടീം പ്ലാനിംഗ്. 16. ടെക് ബ്ലോഗ് എഴുതുക. 17. തറ വൃത്തിയാക്കുക. 18. പ്രാർത്ഥിക്കുക.”

ഞാൻ പതിനെട്ടാം നമ്പറിൽ എത്തിയപ്പോൾ, എനിക്ക് ദൈവത്തിന്റെ സഹായം ആവശ്യമാണെന്ന് ഞാൻ ഓർത്തു. പക്ഷേ, എന്റെ സ്വന്തം നിലയിൽ അതു ചെയ്യാൻ ശ്രമിച്ചുകൊണ്ട് ഞാൻ ഒറ്റയ്ക്ക് അതു ചെയ്യുകയാണെന്ന് എന്റെ മനസ്സിൽ തോന്നുന്നതിന് മുമ്പ് ഞാൻ വളരെ ദൂരം എത്തിയിരുന്നു.

യേശുവിന് അറിയാമായിരുന്നു. നമ്മുടെ നാളുകൾ അടിയന്തിരസ്വഭാവമുള്ള ജോലികളാൽ ഒന്നിനുമുകളിൽ മറ്റൊന്നായി തകർന്നുവീഴുമെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് അവൻ ഉപദേശിക്കുന്നു, “മുമ്പെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും” (മത്തായി 6:33).

യേശുവിന്റെ വാക്കുകൾ ഒരു കൽപ്പനയായി കേൾക്കുന്നത് സ്വാഭാവികമാണ്. അവ അങ്ങനെതന്നെയാണ്. എന്നാൽ ഇവിടെ അതിൽ കൂടുതൽ ഉണ്ട് - ഒരു ക്ഷണം. മത്തായി 6-ൽ, ലോകത്തിന്റെ ഭ്രാന്തമായ ഉത്കണ്ഠ (വാ. 25-32) വിശ്വാസയോഗ്യമായ ഒരു ജീവിതത്തിനായി അനുദിനം കൈമാറാൻ യേശു നമ്മെ ക്ഷണിക്കുന്നു. ദൈവം, അവന്റെ കൃപയാൽ, നമ്മുടെ എല്ലാ ദിവസത്തിലും നമ്മെ സഹായിക്കുന്നു-ജീവിതത്തെ അവന്റെ വീക്ഷണകോണിൽ നിന്ന് കാണാൻ ഓർക്കുന്നതിനു മുമ്പുതന്നെ, നമ്മുടെ പട്ടികയിൽ പതിനെട്ടാം സ്ഥാനത്തെത്തുമ്പോൾ പോലും അവൻ നമ്മെസഹായിക്കും.

നിങ്ങളുടെ പക്കലുള്ളത് ക്രിസ്തുവിനായി ഉപയോഗിക്കുക

സ്യൂവിംഗ് ഹാൾ ഓഫ് ഫെയിമിനെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? 2001-ൽ സ്ഥാപിതമായ ഇത്, 'തയ്യൽ വിദ്യാഭ്യാസത്തിലൂടെയും ഉൽപ്പന്ന വികസനത്തിലൂടെയും അതുല്യവും നൂതനവുമായ സംഭാവനകളോടെ ഗാർഹിക തയ്യൽ വ്യവസായത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തിയ' ആളുകളെ അംഗീകരിക്കുന്നു. 2005-ൽ ഹാളിൽ പ്രവേശിച്ച മാർത്ത പുല്ലെനെപ്പോലുള്ള വ്യക്തികൾ ഇതിൽ ഉൾപ്പെടുന്നു, അവരെ ''ഒരു സദൃശവാക്യങ്ങൾ 31 സ്ത്രീ'' എന്ന് വിശേഷിപ്പിക്കുന്നു. . . അവളുടെ ശക്തിയുടെയും പ്രചോദനത്തിന്റെയും അനുഗ്രഹങ്ങളുടെയും ഉറവിടം പരസ്യമായി അംഗീകരിക്കുന്നതിൽ ഒരിക്കലും പരാജയപ്പെടുന്നില്ല.

സ്യൂവിംഗ് ഹാൾ ഓഫ് ഫെയിം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു കണ്ടുപിടുത്തമാണ്, എന്നാൽ അത് യിസ്രായേലിൽ ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നെങ്കിൽ, തബീഥാ എന്ന സ്ത്രീ അതിൽ ഉൾപ്പെടുമായിരുന്നു. തബീഥാ യേശുവിൽ വിശ്വസിക്കുന്നവളും തയ്യൽക്കാരിയും തന്റെ സമൂഹത്തിലെ ദരിദ്രരായ വിധവകൾക്കായി വസ്ത്രങ്ങൾ തയ്ക്കാൻ സമയം ചിലവഴിച്ചവളുമായിരുന്നു (അപ്പൊ. 9:36, 39). അവൾ രോഗബാധിതയായി മരിച്ചശേഷം, ദൈവം അവനിലൂടെ ഒരു അത്ഭുതം പ്രവർത്തിക്കുമോ എന്നറിയാൻ ശിഷ്യന്മാർ പത്രൊസിനെ ആളയച്ചു വരുത്തി. അവൻ വന്നപ്പോൾ, കരയുന്ന വിധവകൾ തബീഥാ തങ്ങൾക്കുവേണ്ടി ഉണ്ടാക്കിയ വസ്ത്രങ്ങളും മറ്റും അവനെ കാണിച്ചു (വാ. 39). ഈ വസ്ത്രങ്ങൾ അവളുടെ നഗരത്തിലെ ദരിദ്രർക്ക് വേണ്ടി അവൾ “എപ്പോഴും നന്മ ചെയ്യുന്നു” എന്നതിന്റെ തെളിവായിരുന്നു (വാ. 36). ദൈവശക്തിയാൽ പത്രൊസ് തബീഥയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

നമ്മുടെ സമൂഹത്തിലും ലോകത്തിലും നിലവിലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിന് നമ്മുടെ കഴിവുകൾ ഉപയോഗിക്കാൻ ദൈവം നമ്മെ വിളിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു. നമുക്ക് നമ്മുടെ കഴിവുകൾ യേശുവിന്റെ സേവനത്തിനായി ഉപയോഗിക്കാം, ഹൃദയങ്ങളെയും ജീവിതങ്ങളെയും ഒരുമിച്ചു ചേർക്കാൻ അവൻ നമ്മുടെ സ്‌നേഹപ്രവൃത്തികൾ എങ്ങനെ ഉപയോഗിക്കുമെന്ന് നമുക്കു കാണാം (എഫേസ്യർ 4:16).